ബോവിക്കാനം : നീണ്ട ഇടവേളയ്ക്ക് ശേഷം അവർ വീണ്ടും തിരുമുറ്റത്തെത്തി, ഓടിട്ട ക്ലാസ്റൂമും,നീണ്ടു നിവർന്നു നിൽക്കുന്ന വരാന്തയും,അസംബ്ലി കൂടിയ മുൻവശത്തെ പ്രവേശന ഗേറ്റും വീണ്ടും വിദ്യാർത്ഥിയാകാൻ സ്വാഗതം ചെയ്തു, ഒരു നിമിഷത്തേക്ക് അവർ ആ പഴയ വിദ്യാർത്ഥികളായി.ഇടനാഴിയിലെ പീടികത്തിണ്ണയിലും,ക്ലാസ് റൂമിന്റെ ഉമ്മറപ്പടിയിലും ഒരുപാട് നേരം സൊറ പറഞ്ഞു..പുതുമയുടെ ഗന്ധംമാത്രമുള്ള ക്ലാസ്സുമുറികള്‍,മുഖംമിനുക്കി വന്ന സ്‌കൂള്‍ അങ്കണത്തിന്റെ ഇന്നത്തെ കാഴ്ചകളില്‍ നിന്നും കാലം എട്ട് വർഷം പിന്നിലേക്ക് തിരിഞ്ഞോടി പോയതറിഞ്ഞില്ല. അവസാനത്തെ ഓട്ടോഗ്രാഫും എഴുതി ഒപ്പിട്ട് ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞു പോയതാണ്, ജീവിത പ്രാരാബ്ധങ്ങളുടെ ചൂടേറിയ വഴിയിൽ പലരും പല ധിക്കിലായി,ചിലർ പഠിച്ച് വലിയ ഉന്നതിയിലേക്ക് നടന്നു നീങ്ങി… അപ്പോഴും തിരുമുറ്റത്തെ ചിതലരിക്കാത്ത ഒരുപിടി ഓർമ്മകൾ മനസ്സിനെ വല്ലാതെ വന്ന് തൊടുന്നുണ്ട്. സ്കൂൾ ജീവിതത്തിലെ നസീമമായ ആ ഓർമകളെ തിരികെ വിളിക്കുന്നതായിരുന്നു ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 2012-13 -10th ‘D ബാച്ചിന്റെ ഇന്ന് സ്കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം. പ്രസ്തുത ബാച്ചിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നടന്ന ചർച്ചയിലൂടെയാണ് പഴയ കൂട്ടുകാർ വീണ്ടും ഒത്തുകൂടണം എന്ന ആശയത്തിലേക്കും, മികച്ച രീതിയിൽ ഒരു സംഗമം നടത്തുന്നതിലേക്കും പ്രേരണയായത്. പൂർവ വിദ്യാർത്ഥി റംഷീദ് ബാലനടുക്കം സ്വാഗതം പറഞ്ഞു,ബി എ ആർ എച്ച് എസ് എസ് സ്കൂൾ ഹെഡ് മാസ്റ്റർ നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എബി കലാം മുഖ്യാതിഥിയായി സംബന്ധിച്ചു. പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള നേഹോപഹാരം കൈമാറി, വിഭവ സമൃദ്ധമായ ഭക്ഷണവും,അനുബന്ധമായ സൽക്കാരവും ഒരിക്കിയിരുന്നു,പരിപാടി എല്ലാംകൊണ്ടും ഏറെ ശ്രദ്ധേയമായി.