‘ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് പത്തു വട്ടമെങ്കിലും ചിന്തിക്കണം’; വ്യാജവാര്‍ത്തകള്‍ക്കെതിരെ നരേന്ദ്രമോദി

Latest ഇന്ത്യ

ഹരിയാന: വ്യാജ വാര്‍ത്ത പ്രചരപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ വ്യാജ വാര്‍ത്തകള്‍ക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു വാര്‍ത്തയും മറ്റുള്ളവര്‍ക്ക് അയക്കുന്നതിനു മുമ്പ് അതിന്റെ യാഥാര്‍ത്യത്തെ കുറിച്ച് അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും മോദി കൂട്ടിചേര്‍ത്തു.ഹരിയാനയില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

‘ഏതൊരു വാര്‍ത്തയുടെയും സത്യസന്ധത തിരിച്ചറിയാനുള്ള നിരവധി സാധ്യതകള്‍ ഉണ്ട്. വ്യത്യസ്ത ഇടങ്ങളില്‍ തിരയുകയാണെങ്കില്‍ അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ലഭിക്കും.ഏതൊരു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് പത്തുവട്ട മെങ്കിലും ചിന്തിക്കണം. അതിലെ വ്യക്തത ഉറപ്പുവരുത്തുകയും വേണം. അതിന് സാങ്കേതിക വിദ്യകള്‍ക്ക് വലിയ പങ്കു വഹിക്കാനാകും.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് തൊഴില്‍ മേഖലയിലെ സംവരണത്തെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന് രാജത്തിന് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വാര്‍ത്തകളിലെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവീധാനങ്ങളെ കുറിച്ച് ജനങ്ങളില്‍ ബോധവര്‍കരിച്ചേ മതിയാകൂ’, നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *