മൂന്നാം ഓണം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക് ഡൗൺ ഇല്ല

Latest കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല.ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയുരുന്നു.സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ കഴിഞ്ഞ ഞായറാഴ്ചയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. 17,106 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങള്‍ സ്ഥിരീകരിച്ചു. 20,846 പേര്‍ രോഗമുക്തരായി

Leave a Reply

Your email address will not be published. Required fields are marked *