കാസര്‍കോട്:. കഴിഞ്ഞ മാസം 22 ന് ഉച്ചയ്ക്ക് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍ പുത്തൂര്‍ വെച്ച് സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം രൂപ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയി കവര്‍ന്ന കേസില്‍ 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു പനമരം കായക്കുന്ന് കിഴക്കേ തുമ്പത്ത് ഹൗസില്‍ അഖില്‍ ടോമി (24 ), എളംതുരുത്തി ചിറ്റിലപ്പള്ളി ഹൌസ് ബിനോയ് സി ബേബി (25) , വയനാട് പുല്‍പ്പള്ളി പുത്തന്‍പുരക്കല്‍ ഹൌസില്‍ അനു ഷാജു (28 ), എന്നിവരാണ് അറസ്റ്റിലായത്.സി സി ടി വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൃശ്ശൂരില്‍ വച്ചാണ് 3പ്രതികളും പിടിയിലായത്.
കാസറഗോഡ് ഡിവൈഎസ് പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കാസറഗോഡ് ഐ പി അജിത്കുമാര്‍ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐബാലകൃഷ്ണന്‍ സി. കെ, എസ് ഐ നാരായണന്‍ നായര്‍,എ എസ് ഐ അബൂബക്കര്‍,എ എസ് ഐ ലക്ഷ്മി നാരായണന്‍, എസ് ഐ രഞ്ജിത്ത് കുമാര്‍ കാസറഗോഡ് പി എസ് , എസ് ഐ വിജയന്‍ കാസറഗോഡ്, എഎസ്‌ഐ മോഹനന്‍ കാസറഗോഡ് , എസ് സി പി ഒ ശിവകുമാര്‍, സിപിഒമാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരംഖ്, രഞ്ജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതാണ്.പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.