ചെന്നൈ: രോഗ ശമനത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞിനെ ബലിനല്‍കിയ സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍.
പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
മുത്തച്ഛന്റെ അസുഖം മാറാന്‍ വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം.
നസ് റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം.