കുമ്പള : കുമ്പള പെർവാഡ് ദേശിയ പാതയിൽ പെട്രോൾ പമ്പിനു സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.
മൊഗ്രാൽ പുത്തൂർ സ്വദേശികളായ ജഗ്ഗു (30), ബാലകൃഷ്ണൻ (50), ബദ്രിയ നഗർ സ്വദേശി മുർഷിദ് (22) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.
കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 14 – 528 ആൾട്ടോ കാർ എതിരെ വരികയായിരുന്ന കെ എൽ 14 – യു 3570 സ്വിഫ്റ്റ് കാറിലും കെ എൽ – 14 – എം 2347 ഫോക്സ് വാഗൺ കാറിലും ഇടിക്കുകയായിരുന്നു. ആൾട്ടോ കാറിലും സ്വിഫ്റ്റിലും യാത്ര ചെയ്തവർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.