അഗർതല (ത്രിപുര): കന്നുകാലികളെ കടത്തിക്കൊണ്ടു പോയി എന്നാരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ ആൾക്കുട്ടം തല്ലിക്കൊന്നു. ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപുര ഖൊവായ് ജില്ലയിൽ ഞായറാഴ്ച രാവിലെ 4.30നാണ് സംഭവം.
അഗർതലയിലേക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്ക് ആണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മൂന്നുപേർക്കു നേരെ ആയുധങ്ങളുപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്.
ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.