കാസര്‍കോട്: കുണ്ടംകുഴി തോണികടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. കര്‍ണ്ണാടക സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, നിതിന്റെ സഹോദരന്‍ മനീഷ് എന്നിവരാണ് മരിച്ചത്.
പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍കൂടി അപകടത്തില്‍പ്പെട്ടത്.
പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 3 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.