കാസര്‍കോഡ്: കീഴൂരില്‍ നിന്നും മത്സ്യബന്ധനത്തിനു പുറപ്പെട്ട ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി കാസര്‍കോഡ് കസബ സ്വദേശികളായ സന്ദീപ് ,രതീഷ് കാര്‍ത്തിക്ക് എന്നിവരെയാണ് കാണാതായത്.ഏഴു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത് .നാലു പേര്‍ രക്ഷപ്പെട്ടു.രവി, ഷിബിന്‍, മണിക്കണ്ഠന്‍, ശശി എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റല്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചല്‍ ആരംഭിചിട്ടുണ്ട്.