വേലിയേറ്റത്തിൽ കടൽ പ്രക്ഷുബ്ദം: പെർവാഡ് കടപ്പുറത്ത് തെങ്ങുകളും കടൽ ഭിത്തിയും കടലെടുക്കുന്നു.

Latest പ്രാദേശികം

കുമ്പള. ശക്തമായ കടലാക്രമണത്തിൽ നാശനഷ്ടം നേരിട്ട പെർവാഡ് കടപ്പുറത്ത് വീണ്ടും കടൽ പ്രക്ഷുബ്ദ മായത് തീരദേശവാസികളെ ആശങ്കയിലാക്കി.

ഒരാഴ്ചയായി വേലിയേറ്റ സമയത്താന് കടലേറ്റമുണ്ടാകുന്നത്. പെർവാഡ് കടപ്പുറത്ത് ശേഷിക്കുന്ന കടൽ ഭിത്തിയും, തെങ്ങുകളും കടലെടുത്തുകൊണ്ടിരിക്കുന്നു. ശക്തമായ തിരമാലകൾ മൂലം ഇതിനകം നൂറു മീറ്ററോളം കര കടൽ എടുത്തിട്ടുണ്ട്.

കാലവർഷത്തിന്റെ തുടക്കത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട പ്രദേശമാണ് പെർവാഡ് കടപ്പുറം.കടലാക്രമണം തുടരുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്.

പ്രദേശം കുമ്പള ഗ്രാമപഞ്ചായത്ത് അംഗം സബൂറയുടെ നേതൃത്വത്തിൽ റവന്യൂ അധിക്രതർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *