വേലിയേറ്റത്തിൽ കടൽ പ്രക്ഷുബ്ദം: പെർവാഡ് കടപ്പുറത്ത് തെങ്ങുകളും കടൽ ഭിത്തിയും കടലെടുക്കുന്നു.

Latest പ്രാദേശികം

കുമ്പള. ശക്തമായ കടലാക്രമണത്തിൽ നാശനഷ്ടം നേരിട്ട പെർവാഡ് കടപ്പുറത്ത് വീണ്ടും കടൽ പ്രക്ഷുബ്ധമായത് തീരദേശവാസികളെ ആശങ്കയിലാക്കി.

ഇന്ന് രാവിലെയാണ് വേലിയേറ്റ സമയത്ത് കടലേറ്റമുണ്ടായത്.പെർവാഡ് കടപ്പുറത്ത് ശേഷിക്കുന്ന കടൽ ഭിത്തിയും, തെങ്ങുകളും കടലെടുത്തു. ശക്തമായ തിരമാലകൾ മൂലം നൂറു മീറ്ററോളം കര കടൽ എടുത്തിട്ടുണ്ട്.

കാലവർഷത്തിന്റെ തുടക്കത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട പ്രദേശമാണ് പെർവാഡ് കടപ്പുറം.

Leave a Reply

Your email address will not be published. Required fields are marked *