മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ

Latest ഇന്ത്യ കേരളം പ്രാദേശികം

മലയാളത്തിന്റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. ലോക സിനിമയ്ക്ക് മുമ്പില്‍ അഭിമാനത്തോടെ പറയാന്‍ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് നമ്മുടെ മമ്മൂട്ടി. പകര്‍ന്നാട്ടത്തിന്റെ അമരക്കാരന് പിറന്നാളാശംസകള്‍ നേരുകയാണ്. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

അനുഭവങ്ങള്‍ പാളിച്ചകളുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന്‍ മാഷുടെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയില്‍ അരനൂറ്റാണ്ടിന്റെ റീലോടി. എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. എഴുപത് വര്‍ഷത്തില്‍ അമ്പത് വര്‍ഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകര്‍ന്നാടി.

Leave a Reply

Your email address will not be published. Required fields are marked *