ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം.കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് ചടങ്ങുകളില്ല.

കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയില്‍ ക്ഷേത്രം, പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *