മെമ്പറിന്റെയും ജനങ്ങളുടെ മികച്ച സഹകരണത്തിൽ കോയിപാടിയിൽ ടി പി ആർ കുറയുന്നു

Latest പ്രാദേശികം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ
കോയിപാടി വാർഡിൽ പ്രകടമാകുന്ന മെമ്പറിന്റെയും ജനങ്ങളുടെ സഹകരണം ആശാവഹമാണ്.

സബൂറ മെമ്പർ…..
അഭിനന്ദനങ്ങൾ

10.7.2021 ന് ഉച്ചയ്ക്കു ശേഷവും 20-ാം വാർഡിൽ പെർവാഡ് ഹെൽത്ത് സെൻററിൽ വെച്ച് 12.7.2021 ന്
കോവിഡ് സ്രവ പരിശോധന നടത്താൻ ഗ്രാമ പഞ്ചായത്ത്മെമ്പർ ശ്രീമതി സബൂറ.എം തയ്യാറാണന്ന് അറിയിച്ചത്.

രാവിലെ ഹെൽത്ത് ടീം എത്തിയപ്പോൾ തന്നെ തിരക്കോട് തിരക്ക്.എല്ലാവരും ആൻ്റിജൻ ടെസ്റ്റ് ചെയ്യാൻ റെഡിയായി വന്നിട്ടുണ്ട്.
510 പേരുടെ പരിശോധന നടത്തിയപ്പോൾ 8 പൊസിറ്റീവ് കേസുകൾ കണ്ടെത്തിത്തിയിട്ടുണ്ട്.

വളരെ നന്നായി ക്യാമ്പ് സംഘടിപ്പിച്ച്,ഇത്രയും ആളുകളെ പരിശോധനയ്ക്ക് എത്തിക്കാൻ തയ്യാറായി കഠിനാദ്ധ്വാനം ചെയ്ത മെമ്പറെ അംഗീകരിക്കുക തന്നെ വേണം.
നാളെയും ഇതുപ്പോലെ ആളുകൾ വന്നാൽ പഞ്ചായത്തിൻ്റെ TPR നന്നായി കുറയും.

പഞ്ചായത്ത് അംഗം സബൂറ,പെർവാഡ് കടപ്പുറം നിവാസികൾ,ആരോഗ്യ പ്രവർത്തകർ,ആശ,സന്നദ്ധ പ്രവർത്തകർ,ഡാറ്റാ എൻട്രി ചെയ്യാൻ സന്നദ്ധരായി വന്ന അബ്ദുൾ ഇർഷാദ് മൊഗ്രാൽ,ഫർഹാൻ ഫക്രുദ്ദീൻ തുടങ്ങിയവരെ അഭിനന്ദിക്കുന്നു.

ഇന്ന് 263കോവിഡ് പരിശോധനയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *