ജനങ്ങളുടെ മികച്ച സഹകരണത്തിൽ മുളിയാറിൽ ടി.പി.ആർ.കുറയുന്നു.

Latest പ്രാദേശികം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ
മുളിയാർ പഞ്ചായത്തിൽ പ്രകടമാകുന്ന ജനങ്ങളുടെ സഹകരണം ആശാവഹമാണ്.

ടി.പി.ആർ ഉയർന്ന നിരക്കിൽ
എത്തിയതിനാൽ’ഡി’കാറ്റഗറിയിലാണ്‌ മുളിയാർപഞ്ചായത്ത്.
ഇതിനകം നിരക്ക് വളരെയധികം താഴേക്ക് എത്തപ്പെട്ടിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനിയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി, വ്യാപാരി പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന ജാഗ്രതാ സമിതിതിയോഗ തീരുമാനപ്രകാരം തിങ്കളാഴ്ച (12/07/21) മുതൽ കൂടുൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു.
പഴം,പച്ചക്കറി,ബേക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനം വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ വൈകിട്ടു 6 മണിവരെ തുറക്കാനും, ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ നിർദേശം പ്രകാരം പ്രവർത്തനം നടത്താനും ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ പാർസൽ ഭക്ഷണം വിൽപന നടത്താനും തീരുമാനമായി.

കോവിഡ് നിയന്ത്രണ ത്തിൻ്റെ ഭാഗമായി വാർഡു തലങ്ങളിൽ പരിശോധനകൾ ഊർജ്ജിതപ്പെടുത്തും.

ബോവിക്കാനം പന്ത്രണ്ടാം
വർഡിൽ നടന്ന പരിശോധനാ കാമ്പിന്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,
മാഷ് ടിം അംഗങ്ങളായ രാധാകൃഷ്ണൻ മാസ്റ്റർ,സാജിദ ടീച്ചർ,മുഹ്സിന ടീച്ചർ,ഗ്രാമ പഞ്ചായത്ത് ജീവനക്കാൻ സുധീപ്, ആരോഗ്യ പ്രവർത്തകരായ
പ്രമീള, സതി, മഹേഷ്, ശ്രീജ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *