കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പ്രസ്‌ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ ദേശീയപാതയിലൂടെ കടന്നുപോവണം

Latest കേരളം

കാസർകോട്: കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാസർകോട് പ്രസ്ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഇന്റർലോക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഞായർ (26-06-2022) തിങ്കൾ (27-06 2022) ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാഷനൽ ഹൈവേ വഴി തിരിഞ്ഞുപോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *