മന്ത് രോഗത്തിന്റെ രോഗാവസ്ഥയിൽ ഉള്ള പരിചരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർക്ക് സ്ഥാപനത്തിലും ഗൃഹാന്തരീക്ഷത്തിലും ചെയ്യാവുന്ന പരിചരണത്തെ കുറിച്ച് ഏകദിനപരിശീലനം മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു.
പ്രസ്തുത പരിപാടി ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെഅദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ.രേഖ.എസ് ഉദ്ഘാടനം ചെയ്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി.ആർ.എസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ ആശംസകളർപ്പിച്ച് സംസാരിച്ചു.
എം.എം.ഡി.പി. പരിപാടിയുടെ സ്റ്റേറ്റ് ട്രെയിനറും, പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സുമായ സജന ക്ലാസെടുത്തു.
ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആസിഫ നന്ദി പറഞ്ഞു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ തോമസ്.പി.എം, കെ.സുരേഷ് കുമാർ, പി.കൃഷ്ണകുമാർ, രഞ്ജീവ് രാഘവൻ, ഉഷ.ഒ.കെ, ലത.പി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ വനിത,ആശ, സെക്ഷൻ ക്ലാർക്ക് മനാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.