റസിഡന്‍സ് വീസക്കാര്‍ക്ക് നിബന്ധനകളോടെ യുഎഇയിലേക്ക് യാത്രാ അനുമതി നല്‍കിയതിന് പിന്നാലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വീണ്ടും സജീവമാകുന്നു. 3 മാസങ്ങള്‍ക്ക് ശേഷം 7 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് കണ്ണൂര്‍-ഷാര്‍ജ സെക്ടറില്‍ 53 യാത്രക്കാരുമായി സര്‍വീസ് പുനരാരംഭിച്ചത്. ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഷാര്‍ജ സെക്ടറില്‍ സര്‍വീസ് നടത്തുന്നത്.
ആഴ്ചയില്‍ 4 ദിവസം ഇന്‍ഡിഗോയും കണ്ണൂര്‍ഷാര്‍ജ സെക്ടറില്‍ സര്‍വീസ് തുടങ്ങി. 12 മുതല്‍ ഗോ ഫസ്റ്റ് എയര്‍ലൈനും ഇന്നലെ മുതല്‍ എയര്‍ ഇന്ത്യയും ദുബായ് സെക്ടറില്‍ യാത്ര പുനരാരംഭിച്ചു. ആഴ്ചയില്‍ തിങ്കള്‍ ഒഴികെ 6 ദിവസം കണ്ണൂര്‍ദുബായ് സെക്ടറില്‍ സര്‍വീസ് ഉണ്ടാകും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 18 മുതല്‍ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കും ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ 4 ദിവസം ആണ് സര്‍വീസ്.
എല്ലാ സെക്ടറിലും 70 ശതമാനത്തിലധികം യാത്രക്കാരുമായാണു സര്‍വീസ് നടത്തുന്നതെന്ന് എയര്‍ലൈന്‍ പ്രതിനിധികള്‍ പറഞ്ഞു. ദോഹ, റിയാദ്, കുവൈത്ത്, മസ്‌കത്ത് എന്നിവിടങ്ങളിലേക്കും 9 ആഭ്യന്തര സെക്ടറിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസ് ഉണ്ട്.