മൂസാ ശരീഫിന് ജന്മ നാടിന്റെ ആദരവ്.

Latest പ്രാദേശികം

പെർവാഡ്. കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ശരീഫിനെ ജന്മ നാടിനുവേണ്ടി മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്രിക്കറ്റേഴ്സ് ടീം ആദരിച്ചു.

പെർവാട്ടെ മൂസാ ശരീഫിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖൻ ഹമീദ് സ്പീക്ക് മെമൊന്റോ നൽകി. വൈസ് പ്രസിഡണ്ട്‌ ജാഫർ ടി കെ, ക്ലബ്‌ സെക്രട്ടറി സമീർ ജീമു, ടീം മാനേജർ സിദ്ദീഖ് സ്ട്രിക്ക് ടീം അംഗങ്ങളായ ദിൽഖുഷ്, സിദ്ദീഖ് കെ കെ, ശിക്കാഫത്ത്, ഇബ്രാഹിം, ജബ്ബാർ, ശിഹാബ് എം എസ്, മുസമ്മിൽ, ഇർഷാദ്, ജാബിർ പൊട്ടോരി, സിദ്ദീഖ് കണ്ണൂർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ : ഖേൽരത്ന അവാർഡിന് പരിഗണിക്കുന്ന മൂസാ ശരീഫിനെ ജന്മനാടിന് വേണ്ടി വ്യവസായ പ്രമുഖൻ ഹമീദ് സ്പീക്ക് മെമോന്റോ നൽകി ആദരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *