മുളിയാർ പഞ്ചായത്തിൽ ടി.പി. ആർ നിരക്ക് വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ത്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി 06/07/2021 ചെവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് അത്യവശ്യ കടകൾ (പാൽ, പത്രം പച്ചക്കറി, പലചരക്ക് കട) ഒഴികെ മറ്റ് കടകൾ, ഹോട്ടലുകൾ, ടാക്സികൾ, മറ്റ് യാത്രകൾ എന്നിവയ്ക്ക് സബൂർണ്ണ വിലക്ക് ഏർപ്പെടുത്താൻ
ഇന്ന് ചേർന്ന പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യം , പോലിസ് തലവൻമാർ എന്നിവർ സംബന്ധിച്ചു.
ടി.പി.ആർ നിരക്ക് കുറച്ച് കൊണ്ട് വരുന്നതിന് വേണ്ടി മുളിയാർ സി.എച്ച്.സി യിൽ സ്ഥിരമായും ,വാർഡുകളിൽ നടക്കുന്ന ക്യാമ്പുകളിലും എത്തി ആർ.ടി.പി.സി.ആർ ടെസ്റ്റ് മുഴുവൻ ആളുകളും നിർബന്ധമായും നടത്തണമെന്നും, പൊതു ജനങ്ങൾ സഹകരിക്കണമെന്നു യോഗം അഭ്യർത്ഥിച്ചു.