1993 ൽ GHS ചന്ദ്രഗിരിയിൽ നിന്നും SSLC കഴിഞ്ഞ് പടിയിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ 29 വർഷം കഴിഞ്ഞു ഒരിക്കൽ കൂടി ഒത്തുചേർന്നത് കൂടെ പഠിച്ച ആത്മമിത്രം നേടിയ നേട്ടത്തിൽ ആദരിക്കാൻ കൂടിയാണ്.
1990 ൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വന്ന സുകുതൻ മാഷിന്റെ സ്കൗട്ട്സ് യൂണിറ്റിൽ അംഗമായി തുടർന്ന അജിത് സി കളനാട് വിവിധ നേട്ടങ്ങൾ കൈവരിച്ച് ഇപ്പോൾ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് ചരിത്രത്തിൽ ആദ്യ റോവർ വിഭാഗം സംസ്ഥാന കമ്മീഷണർ ആയി ചുമതല ഏറ്റെടുക്കുകയും മികച്ച സേവനത്തിനുള്ള മെഡൽ ഓഫ് മെറിറ്റ് അവാർഡിന് അർഹനാവുകയും ചെയ്തപ്പോൾ കളികൂട്ടുകാർ ഒത്ത് ചേർന്ന് അതേ വിദ്യാലയത്തിൽ വച്ച് അദ്ദേഹത്തിന് സ്നേഹാദരവ് നൽകുകയും ചെയ്തു.
ഒപ്പം കൂടെ പഠിച്ച ശ്രീലത മുരളിധരന്റെ മകൾ മിഥുന മുരളിധരൻ കൊച്ചിൻ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ സന്തോഷത്തിൽ അനുമോദനവും നൽകി.
മിഥുനയുടെ അഭാവത്തിൽ അമ്മ ശ്രീലത അവാർഡ് ഏറ്റുവാങ്ങി.
ചടങ്ങിൽ ചന്ദ്രൻ പി.വി. അരമങ്ങാനം സ്വാഗതം പറഞ്ഞു. രാജേഷ് കൂവത്തൊട്ടി അധ്യക്ഷനായി.
അജിത് സി കളനാട്,ശ്രീലത മുരളീധരൻ,മുഹമ്മദ് ഹാഷിം എച്ച്.എസ്, ലക്ഷ്മി ബാലകൃഷ്ണൻ,വിജയശ്രീ പുരുഷോത്തമൻ,രമാ ചന്ദ്രശേഖരൻ,അനിത ദിനേശൻ,പവിത്രൻ മേലത്ത് കുണ്ടംകുഴി,ചന്ത്രാവതി അശോകൻ എന്നിവർ സംസാരിച്ചു.