എറണാകുളം: മോഷ്ടിച്ച ബൈ ക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ടംഗ സംഘം എറണാകുളം കുന്നത്തു ന്നാട്ടില്‍ പിടിയിലയി.
മഴുവന്നൂര്‍ സ്വദേശിയായ ഷിജു, നെല്ലിക്കുഴി സ്വദേശിയായ അന്‍സില്‍ എന്നിവരാണ് കുന്നത്തുനാട് പൊലീസി ന്റെ പിടിയിലായത്.
പ്രതികള്‍ ജ്വല്ലറി കവര്‍ച്ചക്ക് പദ്ധതിയിടുമ്പോളാണ് പള്ളിക്കരയില്‍ വെച്ച് പോ ലീസ് അറസ്റ്റ് ചെയ്യുന്നത്.
റിമാന്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
മൂവാറ്റു പുഴയില്‍ നിന്നും മോഷണം പോയ ബൈക്ക് എവിടെയെന്ന് പൊലീസ് അന്വേഷണമാണ് പ്രതികളിലേക്കെത്തുന്നത്.
കവര്‍ച്ചക്കായി പ്രതികള്‍ സംഘടിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.