ഹെറോയിനും കഞ്ചാവ് ബീഡിയുമായി രണ്ട് പേര്‍ കട്ടത്തടുക്കയില്‍ പിടിയിൽ.

Latest ഇന്ത്യ കേരളം പ്രാദേശികം

കട്ടത്തടുക്ക: ഹെറോയി നും കഞ്ചാവ് ബീഡിയു മായി കട്ടത്തടുക്കയില്‍ വെച്ച് രണ്ടുപേരെ കുമ്പള പോലീസ് പിടികൂടി.
കൊടിയമ്മ പൂക്കട്ടയിലെ അബ്ദുൽ ഖാദർ (45),ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (44) എന്നിവരെയാണ് കുമ്പള എസ്.ഐ വി.കെ അനീഷും സംഘവും
പിടി കൂടിയത്.

കട്ടത്തടുക്കയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ റോഡരികില് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നു പരിശോധന നടത്തിയ പ്പോഴാണ് സിദ്ദിഖിന്റെ കീശയില്‍ നാലുഗ്രാം ഹെറോയിനും അബ്ദുല്‍ ഖാദറിന്റെ കയ്യിലു ണ്ടായിരുന്ന ബീഡിയിൽ ചുരുട്ടിയ കഞ്ചാവും കണ്ടെത്തിയത്.
ഇവരെ പിന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *