കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

Latest കേരളം

കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ.

ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ എത്തിയാരുന്നു തിരച്ചിൽ നടത്തിയത്. ദിൽജിത്തിന്റെ മൃതദേഹം ആദ്യം ലഭിക്കുകയായിരുന്നു.

ചെളിയിൽ പൂണ്ട രണ്ടാമത്തെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കാസർകോഡ് നിന്ന് ഫയർഫോഴ്സെത്തിയാണ് നന്ദഗോപന്റെ മൃതദേഹം പുറത്തെടുത്തത്.കാസർകോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ഇത്. നേരത്തെ കാക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും മുങ്ങി മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *