ബേക്കൽ:മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് 35 ലിറ്റർ വീതമുള്ള 60 കന്നാസുകളിലായി കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റാണ് ബേക്കൽ പോലീസ് പിടികൂടിയത്.
മംഗലാപുരത്തുനിന്നും ലോഡ് കയറ്റി കോഴിക്കോട്ടേക്ക് പോകവേ കണ്ണൂരിലെത്തിയ പ്രതികൾക്ക് പോലീസിന് വിവരം കിട്ടിയിട്ടുണ്ട് എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തിരിച്ചു മംഗലാപുരത്തേക്ക് തന്നെ വരുന്ന വഴിയിൽ ഇന്നലെ രാത്രി 1.45 ന് പാലക്കുന്നിൽ വച്ചാണ്
KA 19 AD 2031 എന്ന നമ്പറിലുള്ള മത്സ്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മിനിലോറി ബേക്കൽ പൊലീസ് പിടികൂടിയത്.
എസ് ഐ അനിൽ ബാബു,പോലീസ് ഡ്രൈവർ സജിത്ത്, കെ എ പി യിലെ നിഖിൽ,പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് സ്പിരിറ്റ് കടത്തുകയായിരുന്ന ലോറി കസ്റ്റഡിയിലെടുത്തത്.
മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളായ അബ്ദുൽറഹ്മാൻ മുബാറക്ക്(30),മുഹമ്മദ് ഇമ്രാൻ (25) എന്നീ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ബേക്കൽ പോലീസ് ഇൻസ്പെക്ടർ പ്രതീഷ് ബിഗ്14 ന്യൂസിനോട് പറഞ്ഞു.
വിശ്രമമില്ലാത്ത കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടയിലും കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മദ്യ,ചാരായ,സ്പിരിറ്റ് വേട്ട കാരണം ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റിന് തന്നെ അഭിമാനമായിരിക്കുകയാണ് ബേക്കൽ പോലീസ്