ബിറ്റ് കോയിന് വേണ്ടി എട്ട് വയസുകാരനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് ജാമ്യം

Latest പ്രാദേശികം
ബിറ്റ് കോയിന് വേണ്ടി എട്ട് വയസുകാരനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് ജാമ്യം 
 മംഗളുരു: എട്ട് വയസുകാരനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് ജാമ്യം. മംഗളുരു ഉജിറയിൽ  നിന്ന് എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് രണ്ട് പ്രതികൾക്ക് വെള്ളിയാഴ്ച പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
 മുത്തച്ഛനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ 2020 ഡിസംബർ 17 ന് വൈകുന്നേരം വെളുത്ത ഇൻഡിക്ക കാറിൽ വന്ന നാല് പേരാണ് അനുജവ് എന്ന എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടയക്കണമെങ്കിൽ ബിറ്റ്കോയിനുകളിൽ പണം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിറ്റേന്ന് കുട്ടിയെ കോലാർ ജില്ലയിലെ മാലൂരുവിൽ നിന്ന് ബെൽത്തങ്ങാടി പോലീസ് രക്ഷപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
 രണ്ട് പ്രതികൾ ജനുവരിയിൽ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ഹൈക്കോടതയും ഇത് ശരിവച്ചു. തുടർന്ന് പ്രതി വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *