ബദിയടുക്ക:.വാഹനം ഓവർ ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായതർക്കത്തിനിടെ യുവാവിനെ വടിവാൾകൊണ്ട് ആക്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വധശ്രമ കേസിൽ പോലീസ് പിടികൂടി.പത്തോളം കേസിലെ പ്രതിയായബദിയടുക്ക ബാദൂർ സ്വദേശി വസന്ത (31), ബാദൂരിലെബാലസുബ്രഹ്മണ്യം (24) എന്നിവരെയാണ് എസ്.ഐ.കെ പി .വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നാം പ്രതി അവിനാഷ് (24) പോലീസ് പിടിയിലായിട്ടുണ്ട്.ഇക്കഴിഞ്ഞ 26 ന് രാത്രിയിൽ ബദിയടുക്ക ഷേണിയിൽ വെച്ചാണ് സംഭവം.മണിയംമ്പാറ സ്വദേശികളായ സൂര്യോദയ (19), സുഹൃത്ത് രൂപേഷ് (25) എന്നിവരെയാണ് വാഹനത്തിൽ പിൻതുടർന്ന മൂന്നംഗ സംഘം ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സൂര്യോദയ ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയെടുത്ത പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂