ദുബൈ : യു.എ.ഇ അറന്തോട് ജമാഅത്ത് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസം ഗുസൈസ് പോണ്ട് പാർക്കിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ജമാലിന്റെ അധ്യക്ഷതയിൽ സെക്രട്ടറി റഹ്മാൻ സ്വാഗതം പറഞ്ഞു. 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ പ്രസിഡൻറ് ഖലീൽ എ.കെ സെക്രട്ടറി ആഷിഫ് എ.എച്ച് ട്രഷറർ ഉബൈസ് പി.എ എന്നിവരും വൈസ് പ്രസിഡണ്ടായി റഷീദ് ഹാജി, മഷൂദ് എൻ.എ, ഗഫൂർ എ.കെ യും ജോയിന്റ് സെക്രട്ടറിയായി ഇർഷാദ് കെ.എം, മഹ്ഷുഖ് കെ.ജി, അനസ് എ.എച്ച് നെയും ഉപദേശക സമിതി അംഗങ്ങളായി റഹ് മാൻ കെ.എ, ജമാൽ എം.കെ, റസാക്ക് എ.എം എന്നിവരെയും തെരഞ്ഞെടുത്തു.