മൊഗ്രാൽ:യു എ ഇ – മൊഗ്രാൽ ഗ്രീൻ സ്റ്റാർ കമ്മിറ്റി ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ മുന്നേറ്റം തുടരുകയാണ്. നാട്ടിലെ നിർധന കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് നൽകി വരുന്ന വിവാഹ ധനസഹായം പ്രസിഡൻറ് എം ജി എ റഹ്മാനും സെക്രട്ടറി അബ്ദുല്ല ബിൻ അറബിയും ചേർന്ന് വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടി കെ ജാഫറിന് കൈമാറി. മൊഗ്രാൽ 18-ാം വാർഡിലെ ഒരു നിർധന കുടുംബത്തിനുള്ള തുകയാണ് കൈമാറിയത്. ചടങ്ങിൽ മുൻ കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് മജീദ് റെഡ്ബുൾ സംബന്ധിച്ചു.
