തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി പിടിയില്‍.
ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്ദുല്‍ സമദിനെയാണ് എക്സൈസ് എന്‍ഫോഴ്സ്മന്‍െറ് സ്ക്വാഡ് പട്ടം മുട്ടടയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സ്ക്വാഡ് സി.െഎ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണിത്.
നഗരത്തിലെ യുവാക്കള്‍ക്ക് ലഹരി എത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ ഒരു മുഖ്യകണ്ണിയാണ് സമദെന്ന് എക്സൈസ് വിഭാഗം പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് വാങ്ങുന്ന എം.ഡി.എം.എ കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലെ ലഹരി റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ രാജേഷ് കുമാര്‍, മണികണ്ഠന് നായര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുബിന്‍, ഷംനാദ്, വിപിന്‍ ബിജു, ശ്രീലാല്‍ അഭിഷേക്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഷിനിമോള്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.