മേല്‍കൈ ബിജെപിക്ക്, കോണ്‍ഗ്രസ് 10; കര്‍ണാടകയില്‍ ജെഡിഎസിന് വന്‍ തിരിച്ചടി; ഫലം

Latest ഇന്ത്യ രാഷ്ട്രീയം

കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ മേല്‍കൈ നേടി ബിജെപി. 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും വിജയിച്ചു.

എന്നാല്‍ ജെഡിഎസിന് മോശം തിരിച്ചടിയാണ് നേരിട്ടത്. 6 പേര്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസിന് വലിയ വേരോട്ടമുള്ള ഹസ്സനിലാണ് വിജയം.

ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.കാലാവധി കഴിയുന്നവരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഏഴു പേര്‍ ബിജെപിയില്‍ നിന്നും നാലു പേര്‍ ജെഡിഎസില്‍ നിന്നുമാണ്.

75 അംഗ നിയമസഭാ കൗണ്‍സിലില്‍ ഇതോടെ ബിജെപിക്ക് 32 സീറ്റായി. അപ്പോഴും ഭൂരിപക്ഷം ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ കൗണ്‍സിലിലൂടെ ഏതെങ്കിലും നിയമനിര്‍മ്മാണം നടത്തുന്നതിന് അവര്‍ക്ക് ജെഡി (എസ്) നെ ആശ്രയിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *