2020 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊല പാതകം നടന്നത് ഉത്തർപ്രദേശിൽ.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 29,193 കൊല ക്കേസുകളിൽ 3779 ഉം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്.
പ്രണയ ബന്ധങ്ങളെ ത്തുടർന്നുണ്ടായ തർക്കമാണ് യുപിയിലെ ഭൂരിഭാഗം കൊലകളുടെയും കാരണം ( 351 കൊലപാതകങ്ങൾ).
വ്യക്തി പരമായ ശത്രുത മൂലം നടന്ന കൊലകളുടെ എണ്ണം 308 ആണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജാതീയ കൊല നടന്നതും ഉത്തർപ്രദേശിലാണ് (9).
അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും ലഡാക്കിലും ഒരു കൊല പാതകം പോലും 2020 ൽ നടന്നില്ല.
ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 ൽ വർഗീയ സംഘർഷം മൂലമുണ്ടായ കൊലകളിൽ മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ് (53).
പശ്ചിമ ബംഗാളിലാണ് സ്ത്രീധന പീഡനം മൂലം ഏറ്റും കൂടുതൽ കൊല നടന്നത് (303).