വി.നാരായണനെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: പൊതു പ്രവർത്തന മണ്ഡലത്തിൽ ജീവിതം സന്ദേശമാക്കിയ പുരോഗമന ആശയ ത്തിൻ്റെ അമരക്കാരൻ വി.നാരായണനെ മുളിയാർ വെൽഫയർ സൊസൈറ്റി ആദരിച്ചു.
ഏഴു പതിറ്റാണ്ട് കാലം ജനാധിപത്യത്തിൻ്റെയുംമതേതരത്വത്തിൻ്റെയും കാവലാളായി സംശുദ്ധ പൊതു ജീവിതം നയിച്ച പേരടുക്കയിലെ വി.നാരായണൻ അത്യുത്തര കേരളത്തിൻ്റെ മുക്കും,മൂലകളിലും
നഗ്നപദനായി
പുരോഗമന ആശയ പ്രചരണം നടത്തി പൊതു സ്വീകാര്യനായ വ്യക്തിത്വമാണ്.
കാസർകോട് ബ്ലേക്ക് ഡവലപ്മെൻറ് കമ്മിറ്റി ചെയർമാൻ, സി.പി.എം. കാസർകോട്,കുമ്പള
ഏരിയസെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് കർഷക
പ്രസ്ഥാനത്തിന് വഴികാട്ടിയായ പൊതു പ്രവർത്തകനാണ്.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ ഷാൾ അണിയിച്ചു.
സാംസ്കാരിക പ്രവർത്തകൻ രവീന്ദ്രൻ പാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രവി പൊയ്യക്കാൽ ഉദ്ഘാടനം ചെയ്തു.
ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ബി.സി.കുമാരൻ, മൻസൂർ മല്ലത്ത്, വേണുകുമാർ മാസ്റ്റർ, പ്രകാശ് റാവു, ഹംസ ചോയിസ്, കുഞ്ഞിരാമൻ ഇരിയണ്ണി,എ.പി പുരുഷോത്തമൻ,
കെ.ബാലചന്ദ്രൻ,
പി.ഡി.രതീഷ്,
കെ.ഗംഗാധരൻ
എ.സി.പ്രശാന്ത്, അനിൽ പുത്യ മൂല സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *