*ഡോക്ടറുടെ ഒഴിവ്*
▪️കാസർഗോഡ്: ആർദ്രം വാർഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. യോഗ്യത ഡോക്ടർ – എം ബി ബി എസ് ( ടിസിഎംസി രജിസ്ട്രേഷൻ). നിശ്ചിത യോഗ്യതയുള്ളവർ മെയ് 25 ന് രാവിലെ 11നും 12നും ഇടയിൽ പ്രാഥമികാരോഗ്യകേന്ദ്രം അഡൂർ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04994 271266.
*ഓവർസിയർ അഭിമുഖം മെയ് 30ന്*
▪️തൃക്കരിപ്പൂർ: വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കായുളള അഭിമുഖം മെയ് 30ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം (അസ്സലും, പകർപ്പും) ഹാജരാകണം.
*ഫാർമസിസ്റ്റ് അഭിമുഖം മെയ് 26ന്*
▪️കാസർഗോഡ്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി മെയ് 26ന് വ്യാഴാഴ്ച രാവിലെ 9ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടക്കും. കേരള സർക്കാർ അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ് (എൻ.സി.പി.), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി.) എന്നിവയിലേതെങ്കിലുമൊന്ന് വിജയിച്ച പതിനെട്ടിനും അമ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധികയോഗ്യതയായി പരിഗണിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ 04672-2206886.
*സൈക്കോളജി അപ്രന്റിസ് ഒഴിവ്*
▪️വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയിൽ ഗവ. കോളേജിൽ നടപ്പ് അധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രന്റിസിനെ താത്ക്കാലിക ഒഴിവുണ്ട്. അഭിമുഖം മെയ് 27 ന് രാവിലെ 10.30ന് പ്രിൻസിപ്പൽ ചേമ്പറിൽ നടക്കും. യോഗ്യത റെഗുലർ പഠനത്തിലൂടെ നേടിയ സൈക്കോളജി ബിരുദാനന്തര ബിരുദം ( എം എ. എം എസ് സി). ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ 0467 2241345, 9847434858.
*കുടുംബശ്രീയിൽ കൗൺസിലറുടെ ഒഴിവ്*
▪️കാസർകോട്: കുടുംബശ്രീ ജില്ലാമിഷന്റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡസ്‌കിൽ ഒഴിവുളള കൗൺസിലർ തസ്തികയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എം എസ് ഡബ്യു (മെഡിക്കൽ ആന്റ് സൈക്യാട്രിക്ക് സോഷ്യൽ വർക്ക് ) രണ്ട് വർഷത്തെ കൗൺസിലിംഗ് പരിചയമുള്ളവരായിരിക്കണം. രാത്രി സേവനം അനുഷ്ഠിക്കേണ്ടി വരും. അപേക്ഷകൾ മെയ് 25ന് വൈകിട്ട് 5നകം സിവിൽസ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷനിൽ ലഭിക്കണം. ഫോൺ 0467 2201205, 1800 425 0716.
*നഴ്സുമാരുടെ ഒഴിവ്
* ▪️കാസർഗോഡ്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നഴ്സ് തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മെയ് 26ന് വ്യാഴാഴ്ച രാവിലെ 11 മുതൽ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ജി.എൻ.എം. ആണ് നഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധിക യോഗ്യതയായിരിക്കും. പ്രായപരിധി 18-55. താത്പര്യമുളളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം തിങ്കളാഴ്ച്ച രാവിലെ 11ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ 0467-2206886.
*ലൈബ്രറി അസിസ്ററന്റ് ഒഴിവ്*
▪️നീലേശ്വരം: ദിവസവേതന അടിസ്ഥാനത്തിൽ മടിക്കൈ മോഡൽ കോളേജിൽ ലൈബ്രറി അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ലൈബ്രറി ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട രേഖകൾ സഹിതം മേയ് 26 വ്യാഴാഴ്ച്ച രാവിലെ 11ന് കാഞ്ഞിരപ്പൊയിലിലെ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ 0467 2240911, 9447070714.
*കംപ്യൂട്ടര്‍ ടീച്ചര്‍ ഒഴിവ്*
▪️കാസർഗോഡ്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനായി ബിടെക് (കംപ്യൂട്ടര്‍ സയന്‍സ്) / എംസിഎ / എംഎസ്സി (കംപ്യൂട്ടര്‍ സയന്‍സ്) ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപക പ്രവര്‍ത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 28ന് രാവിലെ 10.30ന് കാസര്‍കോട് (മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ്, പഴയ ബസ്സ്റ്റാന്റ് ) കേന്ദ്രത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04994 221011, 04672 201422.
*കന്നഡ അദ്ധ്യാപകരുടെ ഒഴിവ്*
▪️മഞ്ചേശ്വരം : ജി പി എം ഗവ. കോളേജില്‍ കന്നഡ വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30ന് രാവിലെ 10.30ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04998 272670.
*നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവ്*
▪️കാസർകോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ രണ്ട് മാസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ രണ്ട് വളണ്ടിയര്‍മാരെ നിയമിക്കുന്നു. പ്രധാനമന്ത്രി കുശന്‍ കേന്ദ്ര പദ്ധതിക്ക് കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് പൂര്‍ത്തിയായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 26ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04994 230080.