വാക്‌സിനെടുത്ത വിനോദ സഞ്ചാരികള്‍ക്ക് സൗദിയിലേക്ക് ആഗസ്​റ്റ്​ ഒന്നു മുതല്‍ പ്രവേശനം

Latest ഗൾഫ്

റിയാദ്: രണ്ടു ഡോസ് കോവിഡ്​ വാക്‌സിനും സ്വീകരിച്ച വിനോദസഞ്ചാരികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി. ആഗസ്​റ്റ്​ ഒന്ന്​ മുതല്‍ പ്രവേശനാനുമതി നിലവില്‍ വരും. യാത്രക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ ടെസ്​റ്റ്​ നെഗറ്റീവ് റിസള്‍ട്ടും ഹാജരാക്കിയാല്‍ മതിയാകും.

വ്യാഴാഴ്ച വൈകീട്ട് സൗദി പ്രസ് ഏജന്‍സിയാണ്​ ഇക്കാര്യം അറിയിച്ചത്​. ടൂറിസം മന്ത്രാലയം ഞായറാഴ്​ച മുതല്‍ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുമെന്നും ടൂറിസ്​റ്റ്​ വിസ ഉള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുമെന്നുമാണ്​ അറിയിച്ചത്​. സൗദി അറേബ്യ അംഗീകരിച്ച കോവിഡ്​ വാക്​സിനുകളില്‍ ഒന്നി​െന്‍റ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് മാത്രമാണ്​ പ്രവേശനാനുമതി.വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ (https://muqeem.sa/#/vaccine-registration/home) അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടാതെ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പ്രവേശനാനുമതിക്കുള്ള സമ്മതപത്രം നേടിയെടുക്കണം. ഇത് പൊതു ഇടങ്ങളിലെ പരിശോധനകളില്‍ ഹാജരാക്കണം. ഇതിന്​ അവശ്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി തവക്കല്‍നാ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഷോപ്പിങ്​ മാളുകള്‍, സിനിമാശാലകള്‍, റെസ്​റ്റോറന്‍റുകള്‍, വിനോദ വേദികള്‍ എന്നിവയുള്‍പ്പെടെ സൗദി അറേബ്യയിലെ നിരവധി പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി തവക്കല്‍നാ ആപ്പ് വഴി ലഭിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സഞ്ചാരികള്‍ നിര്‍ബന്ധിതരായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. മുഖംമൂടി (മാസ്‌ക്) ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടൂറിസ്​റ്റ്​ വിസ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് visitsaudi.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *