കാസറഗോഡ്: ജില്ലയിൽ 9-8-2021 തിങ്കളാഴ്ച ഓൺലൈൻ വഴി കോവിഡ്-19 വാക്‌സിൻ ലഭിക്കുന്നതിനുള്ള അലോട്മെന്റ് ഇന്ന് (8-8-2021) വൈകിട്ട് 4 മണി മുതൽ അനുവദിക്കുന്നതാണ്.
വാക്‌സിൻ ആവശ്യമുള്ളവർ cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്തു അവരവരുടെ പഞ്ചായത്തുകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷന് വേണ്ടി ഓപ്ഷൻ നൽകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)
കാസറഗോഡ് അറിയിച്ചു.