മുള്ളേരിയ :കേരള ഗവൺമെന്റിന്റെ വാക്സിൻ ചലഞ്ചിലേക്ക് കാടകം സർവീസ് സഹകരണ ബാങ്ക് 3.75 ലക്ഷം രൂപ നൽകി.
ബാങ്ക് വിഹിതത്തിന്റെ ആദ്യ ഗഡുവും ജീവനക്കാരുടെ 2 ദിവസത്തെ വേതനവും ചേർത്തുള്ള തുക കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യുവിന് ബാങ്ക് പ്രസിഡന്റ് കെ ശങ്കരൻ കൈമാറി. അസിസ്റ്റന്റ് സെക്രട്ടറി നിഷിതാ കൃഷ്ണൻ, കെ ബാലമുരളി, സി കെ വിജയകുമാർ, പി ജെ ഷാനി എന്നിവർ ഒപ്പമുണ്ടായി.