കാഞ്ഞങ്ങാട്:സ്‌കോളര്‍ഷിപ്പ് തുക വാക്‌സിന്‍ ചാലഞ്ചിലേക്ക് നല്‍കി മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൈഷ്ണവി ചന്ദ്രന്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് നിരവധി ആളുകള്‍ കഷ്ട യാതനകള്‍ അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാതിരുന്നാല്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉറവ വറ്റുമെന്ന് ഈ കൊച്ചു വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പറയുകയായിരുന്നു.കാഞ്ഞങ്ങാട് മുറിയനാവിയിലെ ചന്ദ്രന്‍ -അനുരൂപ ദമ്പതികളുടെ മകളാണ് ഈ കൊച്ചു വിദ്യാര്‍ത്ഥിനി.
ഹോസ്ദുര്‍ഗ്ഗ് യു ബി എം സി വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.