വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ നബിദിനം ആഘോഷിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

നാലാം മൈൽ : മുഹമ്മദ് മുസ്ത്വഫ (സ )യുടെ ജന്മദിനം എര്‍മാളം വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

മദ്റസകള്‍ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട് അകമ്പടിയോടെ നടന്ന നബിദിന സന്ദേശ റാലിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

ഘോഷയാത്രയ്ക്ക് മഹല്ലിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകണങ്ങള്‍ക്കു ശേഷം മദ്റസ പരിസരത്ത് സമാപിച്ചു. നാളെ ബുധനാഴ്ച ഉച്ചയ്ക്കു ആരംഭിക്കുന്ന വിദ്യാര്‍ഥികളുടെ കലാപരിപാടി രാത്രി 9മണിക്ക് അവസാനിക്കും.

സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയംകരസ്ഥമാക്കിയവർക്ക് ഹസൈനാര്‍ ഹാജി പാണലം സമ്മാനിച്ച സ്വർണ മെഡൽ ചടങ്ങിൽ കൈമാറും.

വിവിധ പരിപാടികൾക്ക് വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബ് ഖാലിദ് അമാനി ,ഷാഫി മുസ്ലിയാർ ,ഷാഫി വലിയമൂല ,കബീര്‍ അറഫ ,അസ്ലം അണങ്കൂര്‍ ,ഹസൈനാര്‍ വെള്ളരിക്കുണ്ട് , ,മൊയ്തു വലിയമൂല ,മൊയ്തീന്‍ അറഫ ,യൂസഫ് (ഇച്ചു) സിദ്ദിഖ് , ഖാദര്‍ നെക്കര ,ഹകീം തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *