പ്രോജക്ട് അസിസ്റ്റന്റ്
▪️ബേഡഡുക്ക: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്, ബിരുദം ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18-നും 30-നും മധ്യേ. അപേക്ഷ 28-ന് മുൻപ് ലഭിക്കണം. അഭിമുഖം നവംബർ അഞ്ചിന്. ഫോൺ: 04994 210235.
അധ്യാപക നിയമനം
▪️കാസർകോട്: കുമ്പള ഐ.എച്ച്. ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
ഇലക്ട്രോണിക്സ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച 10നും കൊമേഴ്സ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച 11 മണിക്കും കോളേജിൽ നടക്കും.
▪️കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവുള്ള ടി.ജി.ടി. സംസ്കൃതം, പി.ജി.ടി. ഹിന്ദി തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യരായവർ 23-നകം അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് ഇ-മെയിലിൽ ലഭിക്കും. ഗൂഗിൽ ഫോം ലിങ്ക്: https://forms.gle/pmUHBPfSEQB7VKxL6 ഫോൺ: 04672208666.
അറ്റന്റന്റ്
▪️കാസർകോട് : ടാറ്റാ ട്രസ്റ്റ് കോവിഡ് ആസ്പത്രിയിൽ അറ്റന്റന്റ് ഗ്രേഡ് -രണ്ട് താത്കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 10-ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ. ഏഴാംതരത്തിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 0467-2203118.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ
▪️നീലേശ്വരം: നീലേശ്വരം നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി., മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. അഭിമുഖം 25-ന് രാവിലെ 10.30-ന് നഗരസഭാകാര്യാലയത്തിൽ.
ലാബ് ടെക്നീഷ്യൻ
▪️കാസർകോട് : ജില്ലയിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻമാരുടെ തസ്തികയിലേക്കുള്ള അഭിമുഖം നവംബർ അഞ്ചിന് 10-ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. താത്കാലിക നിയമനമാണ്. യോഗ്യത: പ്ലസ്ടു സയൻസ്, ബിഎസ്.സി. എം.എൽ.ടി. അല്ലെങ്കിൽ ഡി.എം.എൽ.ടി. യോഗ്യതയുള്ളയും കേരളസർക്കാർ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. ഫോൺ: 0467 2203118