അയൽ വീട്ടിൽ ഒളിഞ്ഞ് നോക്കി വീഡിയോ ചിത്രീകരണം; വെള്ളരിക്കുണ്ട് പാത്തിക്കരയിലെ 24കാരൻ അറസ്റ്റിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

വെള്ളരിക്കുണ്ട്: കുളി മുറിയിൽ നിന്ന് യുവതിയുടെ നഗ്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽപ്പെട്ട വീടിന്റെ രണ്ടാം നിലയിൽ കയറി കുളി മുറിയിൽ കുളിക്കുകയോയിരുന്ന യുവതിയുടെ നഗ്ന ദൃശ്യം പകർത്തുകയായിരുന്നു.

വെള്ളരിക്കുണ്ട് പാത്തിക്കരയിലെ അഖിൽ 24 നെയാണ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറുടെ
മേൽ നോട്ടത്തിൽ എസ്ഐ പി വിലകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെയാണ് സംഭവം.

പതിവായി രാവിലെ വെള്ളരിക്കുണ്ടിലെ റോഡരികിലുള്ള വീടിന്റെ മുകൾ നിലയിൽ കയറി കുളിമുറിയുടെ എയർ ഹോഴ്സിൽ മൊബൈൽ ക്യാമറ ഓൺചെയ്ത് വെച്ചാണ് ദൃശ്യങ്ങൾ പകർ ത്തിയത്.

വീടിന്റെ പിറക് വശത്തു കൂടിയാണ് മുകൾ നിലയിലേക്ക് വലിഞ്ഞു കയറിയത്.

എന്നാൽ അത് വഴി പോകുന്ന ആളുകൾ കാണുകയും പോലീസിനെ വിവരം അറിയി ക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞയുടൻ വിജയകുമാർ, രതീകുമാർ, സിനിയർ സിവിൽ പോലീസ് ജിലാഷ് എന്നിവർ സ്ഥലത്തെത്തി. രണ്ടാനിലയിൽ നിന്നും പ്രതി ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ പിന്നാലെ ഓടിയ – പോലിസ് സംഘം പിടികൂടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യ രിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്നലെ ഹോസ്ദുർഗ്

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി ഒരാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

നിരവധിപേരുടെ ദൃശ്യങ്ങൾ അഖിലിന്റെ മൊബൈലിൽ നിന്നും പോലീസ് കണ്ടെത്തിതായി അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *