ടി 20 ലോകകപ്പിൽ സ്‌കോട്‌ലാൻഡിനെതിരായ നിർണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായിക പ്രേമികൾ.
1988 നവംബർ അഞ്ചിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ കപ്പിത്താൻ ജനിച്ചത്.
‘എ പ്രൌഡ് ഹസ്ബൻഡ് ആൻഡ് ഫാദർ എന്ന് ട്വിറ്ററിൽ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകൾ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്.