വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം

Latest ഇന്ത്യ കേരളം പ്രാദേശികം

വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം.

മൊബൈൽ നെറ്റ് വർക്കുകളുടെ വേഗത പരിശോധിക്കുന്ന ഏജൻസിയായ ഊകലയാണ് വോഡഫോൺ ഐഡിയക്ക് അതിവേഗ നെറ്റ് വർക്കിനുള്ള പുരസ്‌കാരം സമ്മാനിച്ചത്.

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്കായി വോഡഫോൺ ഐഡിയയെ തെരഞ്ഞെടുത്തത്.

‘രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വര്‍ക്കായി വി.ഐ നെറ്റ് വർക്കിനെ പ്രഖ്യാപിക്കുകയാണ്.

2021 ജനുവരി മുതൽ ജൂൺ വരെയുള്ള അവരുടെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം’. ഊകല സി.ഇ.ഒ ഡൗഗ് സട്ടിൽസ് പറഞ്ഞു.

വേഗതക്കായി ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന നെറ്റ് വർക്കും വോഡഫോൺ ഐഡിയയാണ്.

Leave a Reply

Your email address will not be published. Required fields are marked *