ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി. കണ്ണൂർ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എഎസ്പിക്കു കൈമാറി.
കൈയോടെ പൊക്കി
കക്ഷിയെ കൈയോടെ പൊക്കാൻ വളപട്ടണം പോലീസിനു നിർദേശം നൽകി. തുടർന്നു പോലീസ് ആളെ കണ്ടെത്തി കണ്ണൂർ എസ്പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചു മണ്ണു കപ്പിയത്. “സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് കക്ഷി എഴുതാൻ ആഗ്രഹിച്ചത്. എന്നാൽ, എഴുതി വന്നപ്പോൾ സിക്സ് സെക്സ് ആയതാണ്.
എഴുതിയതിലുള്ള തെറ്റ് ആൾ മനസിലാക്കാതെയാണ് അപേക്ഷ അയച്ചത്. അബദ്ധത്തിൽ സംഭവിച്ച പിശകായി കരുതി പോലീസ് ഇയാളെ വെറുതെ വിട്ടു. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ഇ പാസ് അപേക്ഷ നൽകരുതെന്ന നിർദേശം നിലവിലുള്ളതാനാൽ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട യുവാവ് ക്ഷമ പറഞ്ഞാണ് സ്റ്റേഷൻ വിട്ടത്.