വഖഫ് ബോർഡ് നിയമനം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

Latest കേരളം പ്രാദേശികം

വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

അതേസമയം വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത.

ഇത് അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം സംഘടനകൾ യോജിച്ച് പ്രക്ഷോഭത്തിനിറങ്ങിയതോടെയാണ് മുഖ്യമന്ത്രി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *