കുമ്പള: ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന വഖഫ് സംരക്ഷണ ബഹുജന റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
വാര്‍ഡുകളില്‍നിന്നും പരമാവധി പ്രവര്‍ത്തകരെ ബസുകളില്‍ സമ്മേളന നഗറില്‍ എത്തിക്കാന്‍ വേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു.
കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, ട്രഷറര്‍ അഷ്റഫ് കര്‍ള, സെക്രട്ടറി എ.കെ ആരിഫ്, ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍,ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹിമാന്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി കെ വി യൂസഫ് സ്വഗതം പറഞ്ഞു.യുസഫ് ഉളുവാര്‍,ബി എ റഹിമാന്‍, കെ എം അബ്ബാസ്, ഉദയ അബ്ദുല്‍ റഹിമാന്‍, സിദ്ദീഖ് ദണ്ഡു. മുഹമ്മദ് കുഞ്ഞി,അബ്ബാസ് മടിക്കേരി,മഹേന്ദ്ര യൂസഫ്, അബ്ദുല്‍ റഹിമാന്‍ ബത്തേരി, അബ്ദുല്ല പട്ടെ, അബുല്ല കളത്തൂര്‍, മുഹമ്മദ് കുഞ്ഞി കോയി പ്പാടി,മുഹമ്മദ് കുഞ്ഞി ചക്കര,ജാഫര്‍ മോഗ്രാല്‍, യൂനുസ് മൊഗ്രാല്‍,ഹസ്സന്‍ ഉളുവാര്‍,ഇബ്രാഹിം ഹാജി കൊടിയമ്മ എന്നിവര്‍ സംബന്ധിച്ചു.