ശക്തമായ മഴയിൽ മഴവെള്ളം കെട്ടിക്കിടന്ന് മലിനമാ യിരുന്ന കുമ്പള റെയിൽവേ അണ്ടർപാസ്സേ ജ് കോയിപ്പാടി വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരിച്ചു.

Latest പ്രാദേശികം

കുമ്പള കോയിപ്പാടി വൈറ്റ് ഗാർഡ് അംഗങ്ങൾ കുമ്പള റെയിൽവേ അണ്ടർ പാസ്സേജ് ശുചീകരിച്ചു.

കുമ്പള. ശക്തമായ മഴയിൽ മഴവെള്ളം കെട്ടിക്കിടന്ന് മലിനമാ യിരുന്ന കുമ്പള റെയിൽവേ അണ്ടർപാസ്സേ ജ് കോയിപ്പാടി വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരിച്ചു.

മഴ വന്നാൽ കുമ്പള അണ്ടർപാസ്സേജിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്.ചെളികൾ വന്ന് നിറഞ്ഞ് ഓവുചാലുകൾ അടയുന്നതാണ് ഇതിന് പ്രധാന കാരണം. കഴിഞ വർഷം മഴക്കാലത്ത് അണ്ടർ പാസ്സേജ് വെള്ളത്താൽ മൂടപ്പെട്ടത് സന്നദ്ധ സംഘടനകൾ ഇടപെട്ട് മോട്ടർ സംഘടിപ്പിച്ചു വെള്ളം വറ്റിച്ചെടുക്കുകയായിരുന്നു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായതും.

വിഷയം ശ്രദ്ധയിൽ പെട്ട കോയിപ്പാടി ഗ്രാമ പഞ്ചായത്ത് അംഗം സബൂറ ഇടപെട്ട് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ശുചീകരണത്തിന് നിർദേശം നൽകുകയായിരുന്നു.ശു ചീകരണത്തിന് ഹബീബ്, അമീർ, മുഹമ്മദ്, നൗഷാദ്, റിയാസ്, മുഹമ്മദ് ഹബീബ്, അമീർ, മുർഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *