മൊഗ്രാൽ. മൊഗ്രാൽ ടൗൺ ദേശീയപാതയിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിലെ പൈപ്പ് ലൈൻ പൊട്ടി മൂന്ന് ദിവസമായി വെള്ളം പാഴാവുന്നു.
നാട്ടുകാരും ഉപഭോക്താക്കളും ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രസ്തുത പ്രദേശത്ത് ഇടയ്ക്കിടെ പൈപ്പ് പൊട്ടി ശുദ്ധജല വിതരണത്തിന് തടസ്സം നേരിടുന്നത് ഉപഭോക്താക്കൾക്ക് ദുരിതമാകുന്നു,
ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.