യൂട്യൂബ് വീഡിയോ മാത്രമായി ഇനി മുന്നോട്ട് പോവാൻ സാധിക്കില്ലെന്നും യൂട്യൂബിൽ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ച് പ്രമുഖ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ. ആളുകൾ പ്രധാനമായും ഷോർട്‌സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാൽ വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകൾ ചെയ്താൽ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ട് താനും സുഹൃത്തും ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചത്.
യൂട്യൂബ് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം. യുഎഇ ആസ്ഥാനമായിട്ടായിരിക്കും തന്റെ പുതിയ ബിസിനസ് എന്നും ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചു. അതേസമയം യുട്യൂബ് സ്ഥിരമായി നിർത്തില്ലെന്നും റീലുകളും സമയം കിട്ടുന്നതിന് അനുസരിച്ച് വീഡിയോകളും ഇടുമെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു
.