വാക്സിന്‍ പ്രതിസന്ധി പരിഹരിക്കാൻ ഒന്നിച്ചു നിൽക്കണം; 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്

Latest ഇന്ത്യ കേരളം

വാക്സിൻ  പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാൾ, ജാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണു പിണറായി വിജയൻ കത്തയച്ചത്. വാക്സിൻ വിതരണം സൗജന്യമാക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് സംയുക്തമായി ആവശ്യപ്പെടമെന്ന് കത്തിൽ പറയുന്നു.

സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിനേഷൻ നടത്തണമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. എന്നാൽ ഇത്തരത്തിൽ പരിമിതമായ അളവിൽ മാത്രമെ വാക്സിൻ ലഭിക്കുന്നുള്ളൂ. വിദേശ മരുന്ന് നിർമ്മാണ കമ്പനികൾ സംസ്ഥാനങ്ങളുമായി കരാറിൽ ഏർപ്പെടാൻ തയാറാകുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാർ ആഗോള ടെണ്ടർ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്കു കത്ത് അയച്ചിരുന്നെന്നും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *